പഞ്ചായത്ത് തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വിജിലന്‍സ് രംഗത്ത്: പി ടി തോമസ് എംഎല്‍എ

pt thomas

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് പി ടി തോമസ് എംഎല്‍എ. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിജിലന്‍സ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വിജിലന്‍സ് രംഗത്തിറങ്ങിയിരിക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു.

Read Also : ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും ഭയമില്ലെന്ന് പി ടി തോമസ്

വിജയരാഘവന്റെ ഭാര്യയുടെ കോളജ് നിയമനത്തിലും വിജിലന്‍സ് അന്വേഷണം വേണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിജിലന്‍സിനെ ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചാല്‍ അതിനെ യുഡിഎഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അതേസമയം സര്‍ക്കാരും സിപിഐഎമ്മുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസ് ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒരു അഴിമതിയേയും ന്യായീകരിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. പക്ഷെ ഇപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണെന്ന് മുല്ലപ്പള്ളി.

Story Highlights vigilance, pt thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top