Advertisement

തെയ്യം കലാകാരൻ ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു

November 18, 2020
Google News 1 minute Read

പ്രശസ്ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമൻ അന്തരിച്ചു. 73 വയസായിരുന്നു. 1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്.

പന്ത്രണ്ടാം വയസിൽ കുട്ടിത്തെയ്യം കെട്ടിയാണ് കുഞ്ഞിരാമൻ ഈ രംഗത്തേക്ക് കടന്നുവന്നത്. പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ സഹോദരങ്ങളും അമ്മച്ഛനുമായിരുന്നു ഗുരുക്കന്മാർ.

തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളിൽ കുഞ്ഞിരാമൻ തെയ്യം കെട്ടി ആടിയിട്ടുണ്ട്. എഐആറിലും, ദൂരദർശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

Story Highlights Theyyam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here