Advertisement

വിവാദങ്ങൾക്കിടെ തിരൂർ നഗരത്തിലെ പണി പൂർത്തീകരിച്ച പാലങ്ങൾക്ക് അപ്രോച്ച് റോഡുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു

November 18, 2020
Google News 1 minute Read
tirur approach road construction begun

വിവാദങ്ങൾക്കിടെ തിരൂർ നഗരത്തിലെ പണി പൂർത്തീകരിച്ച പാലങ്ങൾക്ക് അപ്രോച്ച് റോഡുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു.ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എഞ്ചിനിയറും സംഘവും പാലം സന്ദർശിച്ചു. പാലങ്ങൾക്ക് അപ്രോച്ച് റോഡുകൾ നിർമിക്കാനുള്ള നടപടികൾ വൈകുന്നതിനെതിരെ സ്ഥലം എം.എൽ.എ സി.മമ്മൂട്ടി നിയമനടപടിക്കൊരുങ്ങിയതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഇടപ്പെടൽ.

നഗര മദ്യത്തിലുള്ള പ്രധാനപ്പെട്ട രണ്ട് റോഡുകളും തിരൂർ മുത്തൂരിൽ ബൈപാസ് റോഡുകൾ കൂട്ടിമുട്ടിക്കാനായി 7.32 കോടി രൂപ ഉപയോഗിച്ച് പണിത റെയിൽവേ മേൽപാലമാണ് ആകാശത്ത് പന്തൽ കെട്ടിയത് പോലെ നാല് കാലുകളിൽ തുടരുന്നത്. പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും ഇവക്കായുള്ള അപ്രോച്ച് റോഡുകൾ യാഥാർത്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതാണ് പദ്ധതി വൈകാൻ കാരമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സ്ഥലം എംഎൽഎ സി.മമ്മൂട്ടി നിയമനടപടിക്ക് ഒരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എഞ്ചിനിയർ മനോമോഹനും സംഘവും പാലം സന്ദർശിച്ചത്.

താഴേപ്പാലത്തിന്റെ പുതിയ റോഡിന്റെ കരാറുകാരൻ തുക കൂട്ടി നൽകണമെന്നാവശ്യപ്പെട്ട് നിർമാണം തുടങ്ങാതെ പണി ഉപേക്ഷിച്ചുപോയിരുന്നു. ഇയാളുടെ കരാർ റദ്ദാക്കി പുതിയ ടെൻഡർ സ്വീകരിക്കാൻ ചീഫ് എഞ്ചിനിയർ നിർദേശിച്ചു. ടൗൺ റെയിൽവേ മേൽപ്പാലത്തിന്റെ പുതിയ റോഡ് നിർമാണത്തിനും ഫണ്ട് ലഭ്യമാക്കാൻ നടപടി ആരംഭിച്ചു. ഫണ്ടനുവദിക്കാനായി വീണ്ടും സർക്കാരിന് അപേക്ഷ നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം.

Story Highlights tirur approach road construction begun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here