ടോം ആൻഡ് ജെറി തിരികെയെത്തുന്നു; ലൈവ് ആക്ഷൻ സിനിമയുടെ ട്രെയിലർ പുറത്ത്

ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും തിരികെയെത്തുന്നു. ഇത്തവണ ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ ആരാധകർക്കു മുന്നിൽ എത്തുന്നത്. സിനിമയുടെ ട്രെയിലർ റിലീസായിട്ടുണ്ട്. അഭൂതപൂർവമായ പ്രതികരണമാണ് ട്രെയിലറിനു ലഭിക്കുന്നത്.
Read Also : പേർളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം; ‘ലുഡോ’ ട്രെയിലർ പുറത്ത്
ന്യൂയോർക്കിലെ ഏറ്റവും മികച്ച ഒരു ഹോട്ടലിൽ താമസം തുടങ്ങുന്ന ജെറിയെ തുരത്താൻ ഹോട്ടൽ ജീവനക്കാരിയായ കയ്‌ല ടോമിനെ നിയമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. പിന്നീട് ടോമും ജെറിയും തമ്മിൽ നടക്കുന്ന സ്ഥിരം കാറ്റ് ആൻഡ് മൗസ് കളി തന്നെയാണ് സിനിമ പറയുന്നത്.
കെവിൻ കോസ്റ്റല്ലോയുടെ തിരക്കഥയിൽ ടിം സ്റ്റോറിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫൻ്റാസ്റ്റിക് ഫോർ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ടിം. വാർണർ ബ്രോസ് ആണ് സിനിമ നിർമ്മിക്കുന്നത്. 2021 മാർച്ച് അഞ്ചിന് സിനിമ തിയറ്ററുകളിൽ എത്തും. ക്ലോയി മൊരെറ്റ്സ്, മൈക്കൽ പീന്യ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.
Story Highlights – tom and jerry movie trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here