അഫ്ഗാന്‍ യുദ്ധത്തില്‍ ഓസ്‌ട്രേലിയന്‍ സൈന്യം 39 നിരപരാധികളെ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്; മാപ്പ് ചോദിച്ച് സൈനിക മേധാവി

afgan war

അഫ്ഗാന്‍ യുദ്ധകാലത്ത് ഓസ്‌ട്രേലിയന്‍ സൈന്യം നിരപരാധികളെ വെടിവച്ച് കൊന്നുവെന്ന് കണ്ടെത്തല്‍. ഞെട്ടിക്കുന്ന തെളിവുകളാണ് ഓസ്‌ട്രേലിയന്‍ അന്വേഷണ സമിതി പുറത്തുവിട്ടത്. സംഭവത്തില്‍ സൈനിക മേധാവി മാപ്പ് ചോദിച്ചു.

Read Also : സെക്‌സ് റാക്കറ്റിൽ അകപ്പെട്ടത് 16 മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടിക്കൾ; ഇത് ഓസ്‌ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ്

ഓസ്‌ട്രേലിയന്‍ സൈന്യം നിരപരാധികളായ 39 പേരെ കൊലപ്പെടുത്തിയെന്ന് നാല് വര്‍ഷം നീണ്ട അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍പതിലേറെ സംഭവങ്ങളിലായി നൂറുകണക്കിന് സാക്ഷികളില്‍ നിന്ന് ലഭിച്ച മൊഴികളില്‍ നിന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. സൈനികരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയില്‍ മാപ്പ് ചോദിക്കുന്നുവെന്ന് സൈനിക മേധാവി ജനറല്‍ ആംഗസ് ക്യാംപെല്‍ പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അതീവദുഖം രേഖപ്പെടുത്തി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഖേദ പ്രകടനം. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ കൂടുതല്‍ അന്വേഷണം നടത്തി കുറ്റക്കാരായ സൈനികര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കും. അമേരിക്കയുമായി ചേര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാനൂറോളം ഓസ്‌ട്രേലിയന്‍ സൈനികരെയാണ് അഫ്ഗാനില്‍ നിയോഗിച്ചിട്ടുള്ളത്.

Story Highlights afganisthan, australia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top