സെക്‌സ് റാക്കറ്റിൽ അകപ്പെട്ടത് 16 മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടിക്കൾ; ഇത് ഓസ്‌ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്‌സ് റാക്കറ്റ്

biggest child sex ring in Australian history

ഓസ്‌ട്രേലിയയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പിടികൂടി പൊലീസ്. പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളെയാണ് ഓസ്‌ട്രേലിയൻ പൊലീസ് രക്ഷപ്പെടുത്തിയത്.

റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ 828 കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഓൺലൈനിൽ വിൽപന നടത്തുകയായിരുന്നു റാക്കറ്റ്.

ഫെബ്രുവരിയിൽ 30 വയസുകാരനായ ജസ്റ്റിൻ റാറ്റ്‌ഫോർഡ് അറസ്റ്റിലാകുന്നതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുന്ന ഉപകരണങ്ങളും, അവ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ലാപ്‌ടോപ്പ്, അക്കൗണ്ടുകൾ എന്നിവ കണ്ടെടുത്തു.

biggest child sex ring in Australian history

സെക്‌സ് റാക്കറ്റിൽ അകപ്പെട്ട 46 കുട്ടികളിൽ മിക്കവരും എട്ട് വയസിനടുത്തുള്ളവരായിരുന്നു. പതിനഞ്ച് വയസുവരെയുള്ള കുട്ടികളാണ് റാക്കറ്റിൽ ഉണ്ടായിരുന്നത്.

ചൈൽഡ്‌ കെയർ പ്രവർത്തകനായ ടിമോത്തി ലൂക്കും പങ്കാളി സ്റ്റീവ് ഗാറാഡിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതിനും ഈ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതിനും ടിമോത്തിക്കെതിരെ മാത്രം 303 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

biggest child sex ring in Australian history

സമാന കുറ്റത്തിന് സ്റ്റീവിനെതിരെ 189 കേസുകളാണ് ചുമത്തിയിരിക്കുന്നത്. റാക്കറ്റിൽ പ്രവർത്തിച്ച 30 കാരനായ ഗ്രാന്റ് ഹാർഡനെതിരെ 44 കേസുകളാണ് ചാർജ് ചെയ്തിരിക്കുന്നത്.

Story Highlights biggest child sex ring in Australian history

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top