യുഎഇയില്‍ ഇന്ന് 1292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1292 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
1292 പേര്‍ക്കുകൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 154101 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന നാല് പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ഇതു വരെ മരിച്ചവരുടെ എണ്ണം 542 ആയി. 890 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ വൈറസില്‍ നിന്നും 145537 പേര്‍ക്ക് രോഗ മുക്തി നേടാനായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തു ആക്റ്റീവ് കേസുകള്‍ വീണ്ടും എണ്ണായിരത്തിനു മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 8022 പേരാണ് യുഎഇ യില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 116396 പരിശോധനകള്‍ കൂടി രാജ്യത്തു നടത്തി.
Story Highlights – covid confirmed 1292 people in the UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here