Advertisement

കോട്ടയം ജില്ലയില്‍ 342 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

November 19, 2020
Google News 3 minutes Read

കോട്ടയം ജില്ലയില്‍ ഇന്ന് 342 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 340 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. ജില്ലയില്‍ ഇന്ന് 402 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3578 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇതുവരെ ആകെ 31081 പേര്‍ കൊവിഡ് ബാധിതരായി. ഇതില്‍ 27440 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19935 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ഇങ്ങനെ:

കോട്ടയം-73, ചങ്ങനാശേരി-35, കുറിച്ചി-23, തലയോലപ്പറമ്പ്-21, ഉദയനാപുരം-10, വൈക്കം, വെള്ളൂര്‍, ഈരാറ്റുപേട്ട-8, പനച്ചിക്കാട്-7, എരുമേലി, ചെമ്പ്, തലപ്പലം, മാഞ്ഞൂര്‍, അകലക്കുന്നം-6, ഏറ്റുമാനൂര്‍, ടി.വി പുരം, രാമപുരം, കുമരകം, മുത്തോലി-5, പാമ്പാടി, കിടങ്ങൂര്‍, പൂഞ്ഞാര്‍, പാലാ, ഭരണങ്ങാനം-4

തലയാഴം, തൃക്കൊടിത്താനം, മേലുകാവ്, പള്ളിക്കത്തോട്, വാകത്താനം, കാഞ്ഞിരപ്പള്ളി, വിജയപുരം-3, തിടനാട്, കടപ്ലാമറ്റം, കടനാട്,എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി, കരൂര്‍, കൂരോപ്പട, ഉഴവൂര്‍, അതിരമ്പുഴ, ചിറക്കടവ്, ഞീഴൂര്‍, കുറവിലങ്ങാട്, അയര്‍ക്കുന്നം, തലനാട്, മരങ്ങാട്ടുപിള്ളി-2

പായിപ്പാട്, തിരുവാര്‍പ്പ്, കറുകച്ചാല്‍, മണിമല,നീണ്ടൂര്‍, പുതുപ്പള്ളി, അയ്മനം, കടുത്തുരുത്തി,മണര്‍കാട്, കാണക്കാരി, നെടുംകുന്നം, തീക്കോയി, കൊഴുവനാല്‍, കോരുത്തോട്, ആര്‍പ്പൂക്കര, മൂന്നിലവ്, വാഴൂര്‍, മുളക്കുളം, മാടപ്പള്ളി, മുണ്ടക്കയം, കങ്ങഴ-1

Story Highlights covid confirmed 342 people in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here