സംസ്ഥാനത്ത് ഇന്ന് കൊവിഡ് മുക്തി നേടിയത് 6860 പേര്‍; ആകെ 4,75,320

സംസ്ഥാനത്ത് രോഗമുക്തിയില്‍ ഇന്ന് ആശ്വാസദിനം. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കൊവിഡ് നെഗറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക് ഇങ്ങനെ:
- തിരുവനന്തപുരം -658
- കൊല്ലം -596
- പത്തനംതിട്ട -124
- ആലപ്പുഴ -626
- കോട്ടയം -402
- ഇടുക്കി -219
- എറണാകുളം -936
- തൃശൂര്‍ -836
- പാലക്കാട് -406
- മലപ്പുറം -522
- കോഴിക്കോട് -894
- വയനാട് -118
- കണ്ണൂര്‍ -337
- കാസര്‍ഗോഡ് -146
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,478 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights – covid negative cases in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here