Advertisement

ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് ശ്രമം തുടങ്ങി

November 19, 2020
Google News 1 minute Read

ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് റിയാദ് ഇന്ത്യന്‍ എംബസി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം സൗദി അറേബ്യ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മഷിന്‍ എന്‍ റാം പ്രസാദിന്റെ നേതൃത്വത്തില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്.

അതോറിറ്റി അസിസ്റ്റന്റ് ചെയര്‍മാന്‍ ഡോ. ബദര്‍ അല്‍ സഗ്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസിം അന്‍വറും സന്നിഹിതനായിരുന്നു. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കു വിമാന സര്‍വീസ് ഉണ്ടെങ്കിലും ഇന്ത്യയില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ബബിള്‍ കരാറിന്റെ സാധ്യതയും ചര്‍ച്ച ചെയ്തു. എത്രയും വേഗം വിമാന സര്‍വീസ് ആരംഭിക്കുന്നതിനുളള ശ്രമാണ് തുടരുന്നത്.

വിമാന സര്‍വീസ് ആരംഭിക്കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമാണ്. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് എംബസി അറിയിച്ചു.

Story Highlights flights from India to Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here