കാരാട്ട് ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

karatt faisal nomination

കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് ഫൈസല്‍ മത്സരിക്കുന്നത്. കൊടുവള്ളി 15ാം ഡിവിഷന്‍ ആണ് ചുണ്ടപ്പുറം.

ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവാദമായതോടെ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഐഎന്‍എല്ലിലെ ഒ പി റഷീദാണ് ചുണ്ടപ്പുറത്ത് മല്‍സരിക്കുന്നത്. കൊടുവള്ളിയിലെ ജനങ്ങള്‍ ഒപ്പമുണ്ടെന്നും നൂറ് ശതമാനം വിജയം ഉറപ്പാണെന്നും ഫൈസല്‍ പ്രതികരിച്ചു.

Story Highlights karat faisal submitted nomination paper in koduvally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top