ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന് കൊവിഡ്; രണ്ട് പേർക്ക് സമ്പർക്കം: മൂന്നു പേരും ഐസൊലേഷനിൽ

ഇംഗ്ലണ്ടിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ഭീഷണിയായി കൊവിഡ് ബാധ. പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ താരത്തിനാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഈ താരവുമായി മറ്റ് താരങ്ങൾ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതോടെ മൂന്ന് താരങ്ങളെയും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.
Read Also : കൊവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സയാകാം; സർക്കാർ ഉത്തരവിറക്കി
മൂവർക്കും കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പറയുന്നു. മൂവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കേപ്ടൗണിൽ ഇവരെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വൈദ്യ സംഘം ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ബോർഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. താരങ്ങളുടെ പേരുകൾ ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ടിട്ടില്ല. കൊവിഡ് പോസിറ്റീവായ താരത്തിനു പകരം മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയതുമില്ല. എന്നാൽ, ഇൻ്റർ സ്ക്വാഡ് പരിശീലന മത്സരങ്ങൾക്കായി മാത്രം രണ്ട് താരങ്ങളെ ക്യാമ്പിലേക്ക് വിളിച്ചിട്ടുണ്ട്.
മൂന്ന് വീതം ടി-20യും ഏകദിനവുമാണ് പര്യടനത്തിൽ ഉള്ളത്. ശനിയാഴ്ച കേപ്ടൗണിൽ നടക്കുന്ന 50 ഓവർ പരിശീലന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. 27ന് ടി-20 മത്സരമാണ് ആദ്യ ഔദ്യോഗിക മത്സരം.
Story Highlights – Three South Africa players isolated after one tests positive for Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here