ഇനി ഫോർവേഡ് ചെയ്യും മുൻപ് വിഡിയോ മ്യൂട്ട് ചെയ്യാം; പുതിയ സേവനവുമായി വാട്സപ്പ്

WhatsApp mute videos sending

ഫോർവേഡ് ചെയ്യുന്ന വിഡിയോകളുടെ ശബ്ദം മ്യൂട്ട് ചെയ്യാനുള്ള സേവനവുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സപ്പ്. സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സേവനവുമായി വാട്സപ്പ് ഒരുങ്ങുന്നത്. ബീറ്റ ഉപഭോക്താക്കൾക്ക് ഈ സേവനം ഉടൻ ലഭിച്ചു തുടങ്ങുമെന്നാണ് സൂചന. സ്റ്റാറ്റസ് അപ്ഡേറ്റായി വിഡിയോ പങ്കുവെക്കുമ്പോഴും ഈ സേവനം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആർക്കൈവ് മെസേജസ് സേവനം റീഡ് ലേറ്റർ എന്ന പേരിൽ പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ആർക്കൈവ് ചെയ്ത ചാറ്റുകളിൽ പുതിയ മെസേജുകൾ വരുമ്പോഴും നോട്ടിഫിക്കേഷൻ വരില്ല എന്നതാണ് റീഡ് ലേറ്ററിൻ്റെ പ്രത്യേകത.

Read Also : വാട്സപ്പ് യുപിഐയ്ക്ക് അനുമതി; ഇനി ആപ്പിലൂടെ പണമയക്കാം

ഈ മാസം ആരംഭത്തിൽ വാട്സപ്പ് യുപിഐക്ക് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ഇതോടെ ഇനി മുതൽ ഉപയോക്താക്കൾക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്താക്കൾക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്‌സപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.

രണ്ടു വർഷമായി വാട്സപ്പ് പേയ്മെൻ്റ് സർവീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി വാട്സപ്പ് പാർട്ണർഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകൾ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കർബർഗ് അറിയിച്ചു.

Story Highlights WhatsApp will now allow users to mute their videos before sending

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top