ഓസ്ട്രേലിയയിൽ ഇന്ത്യ സൂപ്പർ ഹിറ്റ്; ടി-20, ഏകദിന പരമ്പരകൾക്കുള്ള ടിക്കറ്റ് വിറ്റഴിഞ്ഞത് 24 മണിക്കൂറിനുള്ളിൽ

Australia India Tickets sold

ഓസ്ട്രേലിയ-ഇന്ത്യ ടി-20, ഏകദിന പരമ്പരകൾക്കുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞത് 24 മണിക്കൂറിനുള്ളിലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. മൂന്ന് ടി-20കൾക്കും രണ്ട് ഏകദിനങ്ങൾക്കുമുള്ള ടിക്കറ്റുകളാണ് എല്ലാം വിറ്റഴിഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെയാണ് ടിക്കറ്റുകൾ വില്പനയ്ക്ക് വെച്ചത്. ഈ മാസം 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുക.

മൂന്ന് ടി-20 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞപ്പോൾ അവസാനത്തെ രണ്ട് ഏകദിനങ്ങൾക്കുള്ള ടിക്കറ്റ് വില്പനയും അവസാനിച്ചു. സിഡ്നിയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിലെ ടിക്കറ്റുകളിൽ 1900 സീറ്റുകൾ കൂടിയാണ് ബാക്കിയുള്ളത്. ഏകദിന, ടി-20 പരമ്പരകളിൽ 50 ശതമാനം കാണികളെയാണ് അനുവദിക്കുക. സിഡ്നി, മാനുക ഓവൽ എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ.

Read Also : രോഹിത് ശർമ്മ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചു

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights Australia vs India: Tickets sold out for three T20Is, two ODIs in less than 24 hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top