രോഹിത് ശർമ്മ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചു

rohit sharma fitness training

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ട്രെയിനിങ് ആരംഭിച്ചു. പൂർണമായും മാച്ച് ഫിറ്റ് അല്ലാത്തതിനാ; ഓസ്ട്രേലിയൻ പര്യടനത്തിലെ പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് മത്സരങ്ങൾക്കു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് അറിയിച്ചാണ് ബിസിസിഐ രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് രോഹിത് ട്രെയിനിങ് പുനരാരംഭിച്ചത്.

Read Also : സാനിറ്റേഷൻ ഉത്പന്നത്തിന്റെ ലാഭം കുരുന്നുകൾക്ക്; വിരാട് കോലി പിന്തുണയ്ക്കുക 10000 കുട്ടികളെ

നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Story Highlights rohit sharma begins fitness training at nca

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top