തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചത് 3130 പത്രികകള്‍

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയാന്‍ ഇനി ഒരു ദിവസം മാത്രം ബാക്കി. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ 3130 നാമനിര്‍ദേശ പത്രികകള്‍ നിരസിച്ചു.
ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. 477 പത്രികകളാണ് മുനിസിപ്പാലിറ്റികളില്‍ നിരസിച്ചത്. ആറ് കോര്‍പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു. മത്സര രംഗത്തെ ശേഷിക്കുന്ന വിമതരെ പിന്‍വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അവസാന മണിക്കൂറില്‍ മുന്നണികള്‍.
Story Highlights – local body election
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here