Advertisement

‘ഇടഞ്ഞ കൊമ്പനെ തടയാൻ നിൽക്കല്ലേ’; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ടോട്ടനം ഹോട്സ്പർ

November 20, 2020
2 minutes Read
kbfc isl Tottenham hotspar

പുതിയ ഐഎസ്എൽ സീസണ് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പർ. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇംഗ്ലീഷ് വമ്പന്മാർ മഞ്ഞപ്പടയ്ക്ക് ആശംസകൾ നേർന്നത്. ഇന്നാണ് ഐഎസ്എൽ ഏഴാം സീസൺ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെയാണ് നേരിടുക. രാത്രി 7.30ന് ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിലാണ് മത്സരം.

ടോട്ടനത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇടഞ്ഞ കൊമ്പനെ തടയാൻ നിൽക്കല്ലേ! 2020/21 ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാൻ തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഞങ്ങളുടെ വിജയാശംസകൾ!’ എന്നാണ് ടോട്ടനത്തിൻ്റെ പോസ്റ്റ്. കസ്റ്റം പോസ്റ്റ് ആണെങ്കിലും ഇന്ത്യൻ ഫുട്ബോൾ ആരാധകർ ടോട്ടനത്തിൻ്റെ ഈ പോസ്റ്റ് ആഘോഷമാക്കുകയാണ്.

Read Also : എടികെ-ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരം; മഞ്ഞപ്പടയ്ക്ക് പണിയാവാൻ സാധ്യതയുള്ളവർ

എസ്‌സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹൻ ബഗാനെയും ഉൾപ്പെടുത്തി ലീഗ് വിപുലീകരിച്ചതിനാൽ മുൻപത്തേക്കാൾ വലുതായിരിക്കും സീസൺ. ഐഎസ്എൽ 2020-21 സീസണിൽ 115 ഗെയിമുകളാകും ഉണ്ടാകുക. കഴിഞ്ഞ സീസണിൽ ഇത് 95 ആയിരുന്നു. എല്ലാ ക്ലബ്ബുകളും ഹോം എവേ ഫോർമാറ്റുകളിലായി പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. സീസൺ അവസാനം പോയിന്റ് റാങ്കിങ്ങിൽ ആദ്യമെത്തുന്ന മികച്ച നാല് ക്ലബ്ബുകൾ പ്ലേ ഓഫിലേക്ക് യോഗ്യത നേടും.

Story Highlights Tottenham hotspar wishes kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top