സൗദി അറേബ്യയില്‍ വനിതാ ഫുട്ബോള്‍ മത്സരത്തിന് കളമൊരുങ്ങുന്നു

സൗദി അറേബ്യയില്‍ വനിതാ ഫുട്ബോള്‍ മത്സരത്തിന് കളമൊരുങ്ങുന്നു. ഒന്നര ലക്ഷം ഡോളര്‍ ക്യാഷ് പ്രൈസ് സമ്മാനിക്കുന്ന ടൂര്‍ണമെന്റ് ഈ മാസം 24ന് ആരംഭിക്കും. 24 ടീമുകളാണ് വനിതാ ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. അറുന്നൂറ് കളിക്കാര്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഈ വര്‍ഷം മാര്‍ച്ചില്‍ നടത്താനിരുന്ന ഫുട്ബോള്‍ മേള കൊവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാലുമാണ് പ്രഥമ സൗദി വിമന്‍സ് ഫുട്ബോള്‍ ലീഗ് ജേതാക്കളെ കാത്തിരിക്കുന്നത്. മത്സരത്തിന് മികച്ച പിന്തുണയാണ് വിവിധ കോണുകളില്‍ നിന്നു ലഭിക്കുന്നത്. ചടുലമായ ചവടുവയ്പ്പാണ് തീരുമാനമെന്ന് സൗദി ഫുട്ബോള്‍ ടീം കോച്ച് അബ്ദുല്ല അല്‍യാമി പറഞ്ഞു. ഫുട്ബോള്‍ കളിയിലേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കാന്‍ മത്സരം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളിക്കളത്തില്‍ മാത്രമല്ല സംഘാടനത്തിലും വനിതകളുടെ സാന്നിധ്യം ഉണ്ടാകും

Story Highlights women’s football match in Saudi Arabia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top