‘എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കും’ യുഡിഎഫ് പ്രകടന പത്രിക പുറത്ത്

തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതടക്കം സമസ്ത മേഖലകളിലുമുള്ള മാറ്റമാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടന പത്രിക പുറത്തിറക്കി.
Read Also : കോട്ടയം ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി യുഡിഎഫ്; എല്‍ഡിഎഫില്‍ പ്രതിസന്ധി
പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളുമെന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക. കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇന്ത്യയിലെത്തിയാല്‍ അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കും. എല്ലാ വാര്‍ഡുകളിലും വാക്‌സിന്‍ എത്തിക്കുമെന്നും യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. തദ്ദേശ സ്ഥാപനങ്ങളില്‍ വെട്ടിക്കുറച്ച ഫണ്ട് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പുനഃസ്ഥാപിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകള്‍ പുറത്തിറക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഒരു സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്ന് പ്രകടന പത്രിക കുറ്റപ്പെടുത്തുന്നുണ്ട്.
Story Highlights – local body election, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here