ഉത്തർപ്രദേശിൽ ദന്ത ഡോക്ടറെ കഴുത്തറുത്ത് കൊന്നു

ഉത്തർപ്രദേശിലെ ആഗ്രയിൽ ദന്ത ഡോക്ടറെ കഴുത്തറുത്ത് കൊന്നു. കൊലയ്ക്ക് ശേഷം ഡോക്ടറുടെ നാലും രണ്ടും വയസുള്ള കുട്ടികളെ കത്തികൊണ്ട് പരിക്കേൽപിച്ചു. കൊലപാതകിയെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടി.
ടിവി ടെക്‌നീഷ്യനെന്ന് സ്വയം പരിചയപ്പെടുത്തിയാണ്
38 വയസ്സുകാരിയായ ദന്തഡോക്ടർ നിഷ സിംഗാളിന്റെ അപ്പാർട്ട്‌മെന്റിൽ അക്രമി കടന്നത്. പിന്നീടായിരുന്നു അതിദാരുണമായ കൊലപാതകം. കത്തി ഉപയോഗിച്ച് നിഷാ സിംഗാളിനെ കഴുത്തറുത്ത് കൊന്നു. അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്ന നിഷയുടെ രണ്ടും നാലു വയസുള്ള കുട്ടികളെ അക്രമി കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. കൃത്യം നടക്കുമ്പോൾ നിഷയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല.
അപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച സിസിടിവി ഫൂട്ടേജിന്റെ സഹായത്തോടെയാണ് 26കാരനായ ശുഭം പതക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിലൂടെ ഇന്ന് പുലർച്ചെ പ്രതിയെ പൊലീസ് പിടികൂടി. മോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനുശേഷം ഇയാൾ ഒരു മണിക്കൂറോളം അപ്പാർട്ട്‌മെന്റിൽ ചിലവഴിച്ചതായി പൊലീസ് പറഞ്ഞു. ടിവി ടെക്‌നീഷ്യനെന്ന് വ്യാജേനെ ഇയാൾ മുൻപ് കവർച്ച നടത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
Story Highlights – dentist murder in utharpradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here