കരാട്ടെയുടെ കരുത്തുമായി തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്ക് റീനു

ഇടുക്കി ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന റീനു ജെഫിന്‍ ബ്ലാക്ക് ബെല്‍റ്റുള്ള സ്ഥാനാര്‍ഥിയാണ്. തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ ആദ്യമാണെങ്കിലും കരാട്ടെ അഭ്യസിച്ചതിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് ഈ സ്ഥാനാര്‍ത്ഥിയുടെ മുതല്‍ക്കൂട്ട്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി കഴിവ് തെളിയിച്ചിട്ടുണ്ട് റീനു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ റീനുവിന് ഇത് ആദ്യ അങ്കമാണ്. കരിമണ്ണൂര്‍ ഡിവിഷനിലെ ഇടുക്കി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാണ് ഈ കരാട്ടെക്കാരി.

പ്രചാരണത്തില്‍ കരാട്ടെക്കാരി എന്ന ലേബല്‍ ഗുണം ചെയുന്നുണ്ടെന്നാണ് സ്ഥാനാര്‍ത്ഥിയുടെ വിശ്വാസം. അതേസമയം റീനുവിന്റെ തെരഞ്ഞെടുപ്പ് പഞ്ചുകള്‍ ബ്ലോക്ക് ചെയ്യാന്‍ എതിരാളികളും പൂര്‍ണ സജ്ജമാണ്. എന്നാല്‍ രണ്ടില കൂടി ലഭിച്ചതോടെ സ്ഥാനാര്‍ത്ഥി പൂര്‍ണ ആത്മവിശ്വാസത്തിലാണ്.

Story Highlights local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top