കളമശേരിയില്‍ ട്രാവല്‍സ് സ്ഥാപന ഉടമയ്ക്ക് കുത്തേറ്റു

എറണാകുളം കളമശേരിയില്‍ ട്രാവല്‍സ് സ്ഥാപന ഉടമയെ അജ്ഞാത സംഘം കുത്തി പരുക്കേല്‍പ്പിച്ചു. അരുള്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ ഷാജഹാനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കുത്തേറ്റത്. കണ്ടാല്‍ തിരിച്ചറിയാത്ത രണ്ട് പേര്‍ പുലര്‍ച്ചെയോടെ വീട്ടിലെത്തി ഷാജഹാനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജഹാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യിലും വയറിലുമായി നാല്‍പതിലേറെ സ്റ്റിച്ചുകളാണുള്ളത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷാജഹാന് ശത്രുക്കള്‍ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

കളമശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഷാജഹാന്റെ മൊഴി രേഖപ്പെടുത്തി. പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Story Highlights kalamassery, crime

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top