യുഎഇയില്‍ ഇന്ന് 1269 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഖത്തറില്‍ 239 പേര്‍ക്കും കൊവിഡ്

യുഎഇയില്‍ ഇന്ന് 1269 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ഇന്ന് 239 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
യുഎഇയില്‍ 1269 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം 1,56,523 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തു കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 547 ആയി. 840 പേര്‍ ഇന്ന് സുഖം പ്രാപിച്ചു. 1,47,309 പേര്‍ ഇത് വരെ രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 8,667 പേരാണ് കൊവിഡ് ബാധിച്ചു രാജ്യത്തു ചികിത്സയില്‍ ഉള്ളത്.
ഖത്തറില്‍ 239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ കൂടി കൊവിഡ് മുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,33,914 ആയതായി അധികൃതര്‍ അറിയിച്ചു. 2,739 പേരാണ് ഖത്തറില്‍ നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Story Highlights – UAE confirms 1269 new COVID-19 cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here