തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി കൊല്ലത്തെ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ചുമട്ട് തൊഴിലാളികള്‍

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കൊല്ലത്തെ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ചുമട്ട് തൊഴിലാളികള്‍. തൊഴില്‍ ഭാരം കൂട്ടിയിട്ടും അര്‍ഹിക്കുന്ന വേതനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്.

വേതനം വര്‍ധിപ്പിക്കണമെന്നും ബോണസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് സിവില്‍ സപ്ലെസ് സബ്് ഡിവിഷനിലെ തൊഴിലാളികള്‍ പല നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുള്ള സമര പരിപാടിയിലേക്ക് തൊഴിലാളികള്‍ നീങ്ങുന്നത്.

ഭക്ഷ്യ സുരക്ഷാ നിയമം വന്ന ശേഷം സ്വകാര്യ ഏജന്‍സികളാണ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ ഭക്ഷ്യ വകുപ്പിന്റെ കാര്യക്ഷമമല്ലാത്ത ഇടപെടല്‍ മൂലമാണ് അവകാശങ്ങള്‍ നിഷേധിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ഏതായാലും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണ സമരവുമായി മുന്നോട്ട് പോകുകയാണ് സംയുക്ത സമര സമിതി.

Story Highlights workers in civil supplies section

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top