കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിത്താണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.

പെൺകുട്ടിയോട് സൗഹൃദം നടിച്ചായിരുന്നു യുവാവിന്റെ പീഡനം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. വീട്ടുകാർ അറിയാതെ കുട്ടിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി. മാതാ പിതാക്കൾ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. മിക്ക ദിവസങ്ങളിലും വീട്ടിൽ ആരുമില്ലെന്ന് ഫോണിൽ വിളിച്ച് ഉറപ്പ് വരുത്തിയ ശേഷം രഞ്ജിത്ത് വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights Young man arrested for molesting eighth grade student in Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top