യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,262 പേര്‍ക്ക്

യുഎഇയില്‍ കൊവിഡ് ആക്റ്റീവ് കേസുകള്‍ വീണ്ടും ഒന്‍പതിനായിരത്തിനു മുകളിലെത്തി. ഇന്ന് 1,262 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

യുഎഇയില്‍ 1262 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 157785 ആയി. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം സംഖ്യ 548 ആയി. 771 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്. 148080 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗ മുക്തി നേടിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ ആക്റ്റീവ് കൊവിഡ് കേസുകള്‍ ഉയരുകയാണ്. നിലവില്‍ 9157 പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 133003 പരിശോധനകള്‍ ആണ് രാജ്യത്തു നടത്തിയത്.

Story Highlights covid confirmed 1,262 people in UAE today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top