Advertisement

സംസ്ഥാനത്ത് ഇന്ന് 27 മരണങ്ങളാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്

November 22, 2020
Google News 2 minutes Read

സംസ്ഥാനത്ത് ഇന്ന് 27 മരണങ്ങളാണ് കൊവിഡ്19 മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി വിദ്യാസാഗർ (52), കല്ലറ സ്വദേശി വിജയൻ (60), കല്ലമ്പലം സ്വദേശി ഭാസ്‌കരൻ (70), നന്ദൻകോട് സ്വദേശിനി ലോറൻസിയ ലോറൻസ് (76), ശാസ്തവട്ടം സ്വദേശിനി പാറുക്കുട്ടി അമ്മ (89), പെരുമാതുറ സ്വദേശി എം.എം. സ്വദേശി ഉമ്മർ (67), ആറാട്ടുകുഴി സ്വദേശിനി ശാന്താകുമാരി (68), വിഴിഞ്ഞം സ്വദേശി കേശവൻ (84), കൊല്ലം സ്വദേശിനി സ്വർണമ്മ (77), തൊടിയൂർ സ്വദേശിനി ജമീല ബീവി (73), കൊല്ലക സ്വദേശിനി മാരിയമ്മ മാത്യു (65), ആലപ്പുഴ പെരുമ്പാലം സ്വദേശി മനോഹരൻ (64), മംഗലം സ്വദേശിനി ബ്രിജിത്ത് (65), മാവേലിക്കര സ്വദേശി നാരായണൻ നായർ (71), പതിയൂർ സ്വദേശിനി ഓമന (73), പഴവീട് സ്വദേശി വേണുഗോപാൽ (64), എറണാകുളം വേങ്ങോല സ്വദേശി വാവർ (81), തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനി സരസ്വതി (72), മണലൂർ സ്വദേശി നരേന്ദ്രനാഥ് (62), പാലക്കൽ സ്വദേശി രാമചന്ദ്രൻ (77), കടുകുറ്റി സ്വദേശി തോമൻ (95), പഴയന സ്വദേശി ഹർഷൻ (68), കോലാഴി സ്വദേശി കൊച്ചുമാത്യു (79), മലപ്പുറം സ്വദേശി ഷംസുദീൻ (41), പെരിന്തൽമണ്ണ സ്വദേശിനി പാത്തൂട്ടി (101), വടപുരം സ്വദേശിനി ഖദീജ (72), കോഴിക്കോട് ഒടുമ്പ്ര സ്വദേശി സോമൻ (76) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2049 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Story Highlights covid has confirmed 27 deaths in the state today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here