Advertisement

അഞ്ജലിയായി അല്ലു അര്‍ജുന്റെ മകള്‍; വരവേറ്റ് ആരാധകര്‍

November 22, 2020
Google News 2 minutes Read
allu arjuns daughter anjali

മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലിയിലെ ‘അഞ്ജലി അഞ്ജലി’ എന്ന് തുടങ്ങുന്ന എവര്‍ഗ്രീന്‍ ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. സിനിമയിലെ കുട്ടിത്താരങ്ങളുടെ പ്രകടനവും വളരെയധികം പ്രശംസ അക്കാലത്ത് പിടിച്ചുപറ്റിയിരുന്നു. ആ പാട്ടിലെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ്.

Read Also : കപ്പേള തന്നെ സ്വാധീനിച്ചുവെന്ന് മക്കള്‍ ശെല്‍വന്‍

പ്രധാന കഥാപാത്രമായ കൊച്ചുകുട്ടിയായി അഭിനയിച്ചിരിക്കുന്നത് മറ്റാരുമല്ല. മലയാളികളുടെ പ്രിയപ്പെട്ട തെലുങ്ക് താരം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയാണ്. ചെറിയ പ്രായത്തില്‍ തന്നെ തന്റെ അഭിനയ മികവ് അല്ലു അര്‍ഹ പുറത്തുകാണിച്ചിരിക്കുന്നുവെന്നത് അഭിനന്ദനീയമാണ്. വിഡിയോയില്‍ അല്ലു അര്‍ഹയെ കൂടാതെ സഹോദരനും മറ്റ് കുടുംബാംഗങ്ങളെല്ലാം ഉണ്ട്. അല്ലു അര്‍ഹയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

1990ല്‍ ആണ് അഞ്ജലി ഇറങ്ങിയത്. മണിരത്‌നം തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. രഘുവരന്‍, രേവതി, മാസ്റ്റര്‍ തരുണ്‍, ബേബി ശ്രുതി. ബേബി ശ്യാമിലി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Story Highlights allu arjun, allu arha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here