മധ്യവയസ്‌കനായ സാമൂഹ്യ വിരുദ്ധൻ തിരുവല്ലയിൽ പിടിയിൽ

രാത്രി മുഴുവൻ ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മധ്യവയസ്‌ക്കനായ സാമൂഹ്യ വിരുദ്ധൻ പിടിയിൽ. തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട് മലയിൽ ചാമക്കാല വീട്ടിൽ ജോൺ ചാക്കോയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ല പൂതിരിക്കാട്ട് മലയിൽ ഇന്നലെ വൈകിട്ട് 9.30യോടെയായിരുന്നു സംഭവം. മുല്ലശ്ശേരി മലയിൽ ശ്രീധരൻ , തോമ്പിൽ പുത്തൻ പുരയിൽ പ്രകാശ്, പുത്തൻ പറമ്പിൽ തോമസ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് പ്രതി ആക്രമണം നടത്തിയത്. ശ്രീധരന്റെ വീടിന്റെ ചുറ്റുമുള്ള ജനൽ ചില്ലകൾ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലിത്തകർത്ത ജോൺ ചാക്കോ ശ്രീധരനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. അവിവാഹിതനും 76കാരനുമായ ശ്രീധരനും അവിവാഹിതയായ 70 വയസുകാരിയായ സഹോദരി ചെല്ലമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയെങ്കിലും ഇയാൾ വീടിനകത്ത് കയറി കതകടച്ചു. ഞായറാഴ്ച പുലർച്ചെ ഒന്നര വരെ സ്ഥലത്ത് തങ്ങിയശേഷം പോലീസ് മടങ്ങി. രാവിലെ പുറത്തിറങ്ങിയ പ്രതി വീണ്ടും ആക്രമണം നടത്തി. ഏഴരയോടെയാണ് പ്രകാശിന്റെയും തോമസിന്റെയും വീടുകൾക്ക് നേരെ ആക്രമണമുണ്ടായത്. വീടുകളിലെ പൈപ്പുകൾ തല്ലി തകർത്തു. കഴിഞ്ഞ നാല് വർഷമായി ജോൺ ചാക്കോ നിരന്തരമായി അയൽ വീടുകൾക്ക് നേരെ അക്രമം നടത്തുന്നതും സ്ത്രീകൾക്ക് മുൻപിൽ നഗ്‌നത പ്രദർശിപ്പിക്കുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ജോൺ ചാക്കോയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights middle aged anti social activist arrested in thiruvalla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top