എതിര്‍ സ്ഥാനാര്‍ത്ഥിയായ മകള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു; പാലക്കാട്ട് അമ്മ പരാതി നല്‍കി

പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മിനിയുടെ അമ്മയുമായ വിജയകുമാരി രംഗത്ത്. മിനി കൃഷ്ണകുമാറിനും, ഭര്‍ത്താവും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണ കുമാറിനും എതിരെ ഇന്നലെ വിജയകുമാരിയും, മകള്‍ സിനിയും വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. കാറിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് പലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ അവര്‍ പരാതി നല്‍കി.
സി കൃഷ്ണ കുമാറിനും, ഭാര്യ മിനി കൃഷ്ണകുമാറിനും എതിരെ നിരവധി ആരോപണങ്ങളും ഇന്നലെ ഇവര്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ത്തിയിരുന്നു. ഇന്നലെ രാത്രിയില്‍ റോഡരികില്‍ നില്‍ക്കുന്ന വിജയകുമാരിക്ക് നേരെ അമിത വേഗതയില്‍ മിനി കൃഷ്ണകുമാര്‍ കാര്‍ ഓടിച്ച് വന്നൂ എന്നും തുടര്‍ന്ന് അസഭ്യം പറഞ്ഞൂ എന്നുമാണ് പുതിയ പരാതി. പരാതി ഒതുക്കി തീര്‍ക്കാന്‍ പാലക്കാട് നോര്‍ത്ത് പൊലീസ് ശ്രമിച്ചെന്ന് മിനിയുടെ സഹോദരി സിനി പറഞ്ഞു.
നോര്‍ത്ത് പൊലീസ് പരാതി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നാണ് മിനി കൃഷ്ണകുമാറിന്റേയും സി കൃഷ്ണകുമാറിന്റെയും നിലപാട്. മകളായ ബിജെപി സ്ഥനാര്‍ത്ഥി മിനി കൃഷ്ണകുമാറിനെതിരെ വ്യാപക പ്രചാരണം നടത്തനാണ് അമ്മയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വിജയകുമാരിയുടെ തീരുമാനം.
Story Highlights – palakkad, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here