Advertisement

വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു

November 22, 2020
Google News 1 minute Read
cpim party worker attacked

തിരുവനന്തപുരം ശംഖുമുഖത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടി അംഗത്തെ വെട്ടി പരുക്കേല്‍പ്പിച്ചു. ശംഖുമുഖംരാജീവ് നഗര്‍ ബ്രാഞ്ച് സെക്രട്ടറി ദിലീപാണ് ബ്രാഞ്ച് അംഗമായ മെഹ്ദാദിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. ദിലിപിനെ സിപിഐഎം പ്രവര്‍ത്തകര്‍ പൊലീസിനെ ഏല്‍പ്പിച്ചു. മെഹ്ദാദിന്റെ പരാതി ഒതുക്കി തീര്‍ക്കാന്‍ വലിയതുറ പൊലീസ് ഒത്തുക്കളിക്കുന്നതായി ആക്ഷേപം ഉയര്‍ന്നു.

ശംഖുമുഖം വാര്‍ഡ്, രാജീവ് നഗറിലെ അഞ്ചാം നമ്പര്‍ ബൂത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഇന്നലെ തെരഞ്ഞെടുപ്പ് യോഗം ചേരുന്നതിനിടെ ബൂത്ത് കണ്‍വീനറും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ദിലീപും ബ്രാഞ്ചംഗമായ പീര്‍ മുഹമ്മദും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെ വിഷയം സംബന്ധിച്ച് കാര്യങ്ങള്‍ പീര്‍ മുഹമ്മദിന്റെ ബന്ധു മെഹ്ദാദ് ചോദിക്കാനെത്തിയതാണ് ബ്രാഞ്ച് സെക്രട്ടറി ദിലീപിനെ ചൊടിപ്പിച്ചത്.

Read Also : സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നു; സിപിഐഎം സെക്രട്ടേറിയറ്റ്

ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബ്രാഞ്ച് സെക്രട്ടറി മെഹ്ദാദിനെ വെട്ടുകയുമായിരുന്നു. കാലിന് വെട്ടിയ വെട്ട് കൈ കൊണ്ട് തടുത്തത് പരുക്കേല്‍ക്കാന്‍ കാരണമായി. മെഹ്ദാദിന്റെ പരുക്ക് ഗുരുതരമല്ല. ബ്രാഞ്ച് സെക്രട്ടറിയെ സിപിഎമ്മുകാര്‍ തന്നെ വലിയതുറ പൊലീസിന് പിടിച്ചേല്‍പ്പിക്കുകയായിരുന്നു.

വലിയതുറ പൊലീസില്‍ മെഹ്ദാദ് പരാതി നല്‍കുകയും ചെയ്തു. പൊലീസ് മൊഴി രേഖപ്പെടുത്തി. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൊലീസ് മറ്റുനടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. വാദിയും പ്രതിയും സിപിഐഎമ്മുകാര്‍ ആയതിനാല്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ വലിയതുറ പൊലീസ് ഒത്തുക്കളിക്കുകയാണെന്നാണ് ആരോപണം.

Story Highlights cpim, thiruvanthauram, attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here