‘ആരും രാജി വെക്കാൻ പോകുന്നില്ല’; ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി സിപിഐഎം

കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണത്തിന്റെ പശ്ചാലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരും രാജി വെക്കാൻ പോകുന്നില്ലെന്ന് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങൾ മൈക്ക് നീട്ടിയപ്പോൾ മന്ത്രിമാർ പറഞ്ഞത് സൂപ്രണ്ടിൽ നിന്ന് ആദ്യം കിട്ടിയ വിവരമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രക്ഷാപ്രവർത്തനം മന്ത്രിമാർ ഇടപെട്ട് നിർത്തിവെച്ചുവെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. നാല് വർഷമായി ആവശ്യപ്പെടുന്നതാണ് രാജി. ആരും രാജി വെക്കാൻ പോകുന്നില്ലെന്ന് അദേഹം വ്യക്തമാക്കി. മന്ത്രിമാര്‍ക്ക് എതിരെ വലിയ തോതിലുള്ള പ്രചാരണം നടക്കുന്നു. കെട്ടിച്ചമച്ച പ്രചാരവേലയാണ് മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ക്കെതിരെ നടക്കുന്നത്. ഒരു ഘട്ടത്തിലും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ല. അത്തരത്തില്‍ പ്രതിപക്ഷ നേതാവും മറ്റുചിലരും നടത്തുന്ന പ്രചാരണം ശരിയല്ല. ഏതെങ്കിലും തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടായി എന്ന് ബിന്ദുവിന്റെ കുടുംബം പോലും സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങൾ വസ്തുതകൾ വസ്തുതകളായി പറയാൻ തയാറാകണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടമാണ് ഉണ്ടാക്കിയത്. അവയ്‌ക്കെതിരായി വമ്പിച്ച പ്രചാരവേലയാണ് യു ഡി എഫും ചില മാധ്യമങ്ങളും നടത്തുന്നത്. കേരളത്തില്‍ വികസനം വഴിമുട്ടിയില്ല. ബിന്ദുവിന്റെ കുടുംബത്തിൻ്റെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നതാണ് അവർക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ അടിയന്തരമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : CPI(M) rejects opposition demand for Health Minister’s resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here