Advertisement

ബാര്‍ കോഴ കേസ്: എന്ത് പ്രത്യുപകാരമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കെ. സുരേന്ദ്രന്‍

November 23, 2020
2 minutes Read
Bar bribery case: K. Surendran against cm pinanrayi vijayan

ബാര്‍ കോഴ കേസില്‍ അന്വേഷണം അട്ടിമറിച്ചതിന് എന്ത് പ്രത്യുപകാരമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി ശരിവയ്ക്കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കൊണ്ടാണ് പലതും പുറത്തുവരുന്നതെന്നും, ഇ.ഡി നോക്കുകുത്തി ആണെന്ന് കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടുന്നത് അഴിമതി പുറത്ത് വരാതിരിക്കാനാണ്. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Story Highlights Bar bribery case: K. Surendran against cm pinanrayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top