ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളിയായ ടോറസ് റെമഡീസ് ഡയറക്ടർ ആനന്ദ് പത്മനാഭനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബംഗളൂരുവിലെ ഇ.ഡിയുടെ സോണൽ ആസ്ഥാനത്ത് ഇന്ന് രാവിലെ ഹാജരാവുകയായിരുന്നു ആനന്ദ്.
ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിലും ബിനീഷിനൊപ്പം ആനന്ദിന് പങ്കാളിത്തമുണ്ട്. ഓൾഡ് കോഫി ഹൗസിന്റെ പേരിൽ തിരുവനന്തപുരത്തെ ബാങ്കിൽ നിന്നു വായ്പയെടുത്തതിനെക്കുറിച്ച് ആനന്ദ് പത്മനാഭനോട് ഇ.ഡി വിശദീകരണം തേടിയേക്കും. വായ്പയെടുത്ത പണം ലഹരി ഇടപാടിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് ബിനീഷ് നേരത്തെ ഇഡിക്കു മൊഴി നൽകിയത്.
കള്ളപ്പണ കേസിൽ പരപ്പന അഗ്രഹാര ജയിലിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.
Story Highlights – bineesh kodiyeri
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News