സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പരാതി; തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും

CAG report; Thomas Isaac will give an explanation today

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന പ്രതിപക്ഷത്തിന്റെ അവകാശ ലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് വിശദീകരണം നല്‍കും. സ്പീക്കര്‍ക്കാണ് വിശദീകരണം നല്‍കുക. നിയമസഭയുടെ മേശപ്പുറത്തുവയ്ക്കുന്നതിന് മുന്‍പ് മന്ത്രി പുറത്തുവിട്ടതിനെതിരെയാണ് വി.ഡി. സതീശന്‍ എംഎല്‍എയാണ് അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ മന്ത്രിയോട് വിശദീകരണം തേടുകയായിരുന്നു. സിഎജി റിപ്പോര്‍ട്ടിനെ നേരിടാന്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ് നരിമാനോട് നിയമോപദേശം തേടിയിരുന്നു. ഇന്നോ നാളെയോ ഇതു ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ നിയമപരമായ തുടര്‍ നടപടികളിലേക്ക് കടക്കും.

Story Highlights CAG report; Thomas Isaac will give an explanation today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top