രാജ്യത്ത് കൊവിഡ് വ്യാപനം; പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും. ഡൽഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചർച്ച ചെയ്യുക.
കൊവിഡ് വാക്‌സിനുകളിൽ ചിലതിന്റെ പരീക്ഷണം അന്തിമഘട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ അതിന്റെ വിതരണം സംബന്ധിച്ച കാര്യങ്ങളും അടിയന്തിരമായി വാക്‌സിന് അംഗീകാരം നൽകുന്നതിനെകുറിച്ചും ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗിന്റെ യോഗത്തിലും വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നതിനെ കുറിച്ചും, വില, സമ്പാദനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ന് 44,059 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 91,39,866 ആയി ഉയർന്നു.
Story Highlights – covid spread in the country; The Prime Minister will hold talks with the Chief Ministers tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here