പി.കെ ഫിറോസിനെ അപകീര്‍ത്തിപ്പെടുത്തി; 118 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതി

first complaint seeking a case under section 118A

പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സംസ്ഥാനത്ത് 118 എ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് 118 എ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന ആവശ്യം. മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ്‌റഹ്മനാണ് പരാതിക്കാരന്‍.

തിലകന്‍ എ.കെ എന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെയാണ് വലപ്പാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്പ്രിംഗ്‌ളര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച നട്ടുച്ചപ്പന്തം കാമ്പയിനിങിന്റെ ചിത്രം ഏഡിറ്റ് ചെയ്തു അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി. പരാതി പൊലീസ് സ്വീകരിച്ചെങ്കിലും 118 എ ആക്ട് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വ്യക്തത വരുന്നത് വരെ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നാണ് ലഭിക്കുന്ന വിവരം.

Story Highlights first complaint seeking a case under section 118A

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top