അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. കൊവിഡിനു ശേഷം ആരോഗ്യനില മോശമായ അദ്ദേഹത്തെ നവംബർ രണ്ടിന് വീണ്ടും ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് ആരോഗ്യനില മോശമായ അദ്ദേഹം അല്പം മുൻപ് മരണപ്പെടുകയായിരുന്നു.
മൂന്ന് തവണ അസം മുഖ്യമന്ത്രിയായ അദ്ദേഹം 15 വർഷമാണ് ആകെ മുഖ്യമന്ത്രി പദത്തിൽ ഇരുന്നത്. 6 തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്, അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായിരുന്നു. 50 വർഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനായി തുടർന്നത്.
Story Highlights – Former Assam Chief Minister Tarun Gogoi Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here