Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു

November 23, 2020
Google News 1 minute Read
india covid cases crossed 91 lakhs

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,059 പോസിറ്റീവ് കേസുകളും 511 മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി.

പ്രതിദിന കേസിൽ ഞായറാഴ്ചത്തേക്കാൾ രണ്ടര ശതമാനം കുറവാണ് ഇന്നുണ്ടായത്. 91,39,866 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 500 മുകളിലായി തുടരുന്നു. ഇതുവരെ 1,33,738 പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം വീണ്ടും പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളേക്കാൾ കുറഞ്ഞു. 41,024 പേർ മാത്രമാണ് 24 മണിക്കൂറിനിടെ വൈറസ് ബാധയിൽ നിന്ന് മുക്തരായത്. 93.69 ശതമാനമാണ് രോഗമുക്തി നിരക്ക്. ഡൽഹിയിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയാണ്.

6,746 പുതിയ കേസുകളും, 121 മരണവുമാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയും, മറ്റ് മന്ത്രിമാരും മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മാസ്‌കുകൾ ധരിക്കാനുള്ള ബോധവത്കരണം നടത്തുകയാണ്.അതിനിടെ സർക്കാർ മാർഗനിർദേശം ലംഘിച്ച ഡൽഹിയിലെ പഞ്ചാബി ബസ്തി മാർക്കറ്റും, ജനത മാർക്കറ്റും നവംബർ 30 വരെ അടച്ചു .

രാജസ്ഥാൻ ആരോഗ്യമന്ത്രി രാഗു ശർമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാഗു ശർമയുടെ ആരോഗ്യനില തൃപ്തികരമാണ്. സുപ്രിം കോടതി ഭരണവിഭാഗത്തിലെ ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ചു മരിച്ചു. കൊവിഡ് മൂലം സുപ്രിംകോടതിയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ ഹരിയാന അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിദിന കേസുകൾ വർധിക്കുകയാണ്.

Story Highlights india covid cases crossed 91 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here