ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ചേർത്ത് ഒറ്റ രാജ്യമാക്കണം’: മഹാരാഷ്ട്ര മന്ത്രി

ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ചേർത്ത് ഒറ്റ രാജ്യമാക്കണമെന്ന് എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. കറാച്ചി ബേക്കറി പേര് മാറ്റൽ സംഭവത്തിൽ കറാച്ചി ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്.
ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേർക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളത്. ബെർലിൻ മതിൽ തകർക്കപ്പെടാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേർത്ത് ഒരൊറ്റ രാജ്യമാക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെ തങ്ങൾ പൂർണമായും സ്വാഗതം ചെയ്യുമെന്നും നവാബ് മാലിക് പറഞ്ഞു.
Story Highlights – Nawab Malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here