യാത്രക്കാരി ആവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ തയാറാകാത്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

യാത്രാക്കാരിയായ പെൺകുട്ടിയും സഹയാത്രികരുമാവശ്യപ്പെട്ടിട്ടും ബസ് നിർത്താൻ തയാറാകാത്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഇടുക്കി കട്ടപ്പന യൂണിറ്റിലെ ഡ്രൈവർ എസ്. ജയചന്ദ്രനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം സിറ്റി യൂണിറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രൗണ്ടിലേക്ക് ഡ്രൈവറെ സ്ഥലം മാറ്റി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കി. ഈ മാസം ഒൻപതിന് കട്ടപ്പന തൊടുപുഴ റൂട്ടിൽ സർവ്വീസ് നടത്തിയ ബസിൽ യാത്ര ചെയ്ത പെണ്കുട്ടി അറക്കുളം സ്റ്റോപ്പിന് സമീപം ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്താൻ ഡ്രൈവർ ജയചന്ദ്രൻ തയാറായില്ലെന്ന പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്

Story Highlights ksrtc driver against action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top