Advertisement

നിയമസഭാ കൈയ്യാങ്കളിക്കേസ്; പുനഃപരിശോധനാ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി

November 23, 2020
Google News 1 minute Read

നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് വിധി പറയാനായി മാറ്റി. കേസ് പിൻവലിക്കാനാകില്ലെന്ന് നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് റിവിഷൻ ഹർജിയുമായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 2015 ൽ കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെയായിരുന്നു ഇടത് നേതാക്കളുടെ നേതൃത്വത്തിൽ കൈയ്യാങ്കളി സംഭവം അരങ്ങേറിയത്.
രണ്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നായിരുന്നു കേസ്.

Story Highlights legislative assembly case review petition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here