എം സി കമറുദ്ദീന്‍ എംഎല്‍എയെ ഡിസ്ചാര്‍ജ് ചെയ്തു

mc kamarudheen

ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉച്ചയ്ക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.

Read Also : എം.സി കമറുദ്ദീന്‍ എംഎല്‍എ ആശുപത്രിയില്‍

നെഞ്ചുവേദനയെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്നു എം സി കമറുദ്ദീന്‍.

Story Highlights mc kamarudheen mla, fashion jewellery fraud case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top