തലശേരി നഗരസഭയില്‍ ജനവിധി തേടി അമ്മയും രണ്ട് മക്കളും

mother and children candidates

കണ്ണൂര്‍ ജില്ലയിലെ തലശേരി നഗരസഭയില്‍ ഇത്തവണ ജനവിധി തേടാന്‍ അമ്മയും രണ്ട് മക്കളും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് മൂന്ന് പേരും വിവിധ വാര്‍ഡുകളില്‍ മത്സരിക്കുന്നത്. ശര്‍മ്മിളയും മക്കളായ ഹൈമയും രാഹുലുമാണ് തലശ്ശേരി നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുന്നത്.

Read Also : എറണാകുളത്ത് സംവരണ വാര്‍ഡുകളുടെ പുനര്‍ നറുക്കെടുപ്പ് പൂര്‍ത്തിയാക്കി

മഹിളാ കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് പ്രസിഡന്റായ എ ഷര്‍മിള 13ാം വാര്‍ഡായ മോറക്കുന്നിലാണ് മത്സരിക്കുന്നത്. മകള്‍ എസ് ഹൈമ 16ാം വാര്‍ഡായ ചെള്ളക്കരയിലും മകന്‍ അഡ്വ. എസ് രാഹുല്‍ 21ാം വാര്‍ഡായ കുട്ടിമാക്കൂലിലും സ്ഥാനാര്‍ത്ഥികളാണ്.

കഴിഞ്ഞ തവണ തിരുവങ്ങാട് വാര്‍ഡില്‍ മത്സരിച്ച ഷര്‍മിള വെറും ആറ് വോട്ടിനാണ് തോറ്റത്. ഹൈമ കഴിഞ്ഞതവണ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. കെഎസ്.യു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ രാഹുല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനുമാണ്. ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇതാദ്യമാണ്. മത്സരിക്കുന്ന വാര്‍ഡുകളിലെ പ്രചാരണത്തിനൊപ്പം നഗരസഭയിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കുന്ന തെരക്കിലാണ് ഈ കുടുംബം.

Story Highlights local body election, thalassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top