കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താം; നടപടികൾക്ക് നിർദേശം നൽകി സോണിയാ ഗാന്ധി

sonia gandhi nods for internal polls

കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള നടപടികൾക്ക് നിർദേശം നൽകി സോണിയാ ഗാന്ധി.

എല്ലാ സംസ്ഥാനങ്ങളിലെയും എഐസിഐ അംഗങ്ങളുടെ പട്ടിക സമാഹരിക്കാനും ഡിജിറ്റൽ മാർഗത്തിൽ വോട്ടെടുപ്പ് ഉടൻ പൂർത്തിയാക്കാനുമാണ് സോണിയാ ഗാന്ധിയുടെ നിർദേശം. വിമതനേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽഗാന്ധി മത്സരിക്കും എന്നാണ് വിവരം.

കോൺഗ്രസ് നേതൃത്വത്തിനെതിരെ നേരത്തെ ഗുലാബ് നബി ആസാദും കപിൽ സിബലും രംഗത്ത് എത്തിയിരുന്നു. ഫൈവ് സ്റ്റാർ സംസ്‌കാരം ഉപേക്ഷിക്കാതെ പാർട്ടിക്ക് രക്ഷയില്ലെന്നാണ് ഗുലാം നബി ആസാദ് പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവർ നേതൃത്വത്തിൽ വരണം. നേതാക്കൾക്ക് താഴെ തട്ടിലെ ബന്ധങ്ങൾ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് വിമർശിച്ചു. ബിജെപിക്ക് ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്നായിരുന്നു കപിൽ സിബൽ പറഞ്ഞത്. പാർട്ടിയിൽ പ്രതികരിക്കാൻ വേദിയില്ലാത്തത് കൊണ്ടാണ് ആശങ്ക പരസ്യമാക്കുന്നതെന്ന് കപിൽ സിബൽ പറഞ്ഞിരുന്നു.

Story Highlights sonia gandhi nods for internal polls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top