സിഎജി റിപ്പോര്‍ട്ട് വിവാദം; സ്പീക്കര്‍ക്ക് അതൃപ്തി

CAG report controversy; Dissatisfied with the speaker

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അതൃപ്തി. നിയസഭയുടെ ടേബിളില്‍ വയ്ക്കും വരെ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട രേഖയാണ് സിഎജി റിപ്പോര്‍ട്ട്. ധനമന്ത്രി തന്നെ സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഉളളടക്കം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ് അതൃപ്തിക്ക് കാരണം. അവകാശലംഘന നോട്ടിസില്‍ മന്ത്രി വിശദീകരണം നല്‍കാന്‍ വൈകുന്നുവെന്നും ആരോപണമുണ്ട്.

സംഭവം അവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത. അതേസമയം, അവകാശലംഘന നോട്ടിസിലെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട സ്പീക്കര്‍ നിയമോപദേശം തേടും. സ്പീക്കേഴ്‌സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്താണ് സ്പീക്കറുളളത്. അടുത്ത ആഴ്ചയോടെ മാത്രമേ സ്പീക്കര്‍ കേരളത്തിലേക്ക് മടങ്ങിയെത്തൂ.

Story Highlights CAG report controversy; Dissatisfied with the speaker

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top