Advertisement

കള്ളപ്പണ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

November 24, 2020
Google News 1 minute Read

കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.

Read Also: ബിനീഷ് കോടിയേരിയെ പുറത്താക്കണം; താരസംഘടനയില്‍ ആവശ്യമുയരുന്നു; എതിര്‍പ്പുമായി മുകേഷും ഗണേഷും:

ബിനീഷിന്റെ ബിനാമിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ്, ടോറസ് റെമഡീസ് ഡയറക്ടർ ആനന്ദ് പത്മനാഭൻ, ഹയാത്ത് ഹോട്ടലിന്റെ പാർട്ണർ റഷീദ് എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും കോടതിയെ അറിയിക്കും. ബിനാമികളാണെന്ന് സംശയിക്കുന്ന ചിലരെ ബിനീഷിനൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും ഇ.ഡി ആവശ്യപ്പെട്ടേക്കും. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കും.

Story Highlights Bineesh kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here