സ്വർണക്കടത്ത് : കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന്

customs arrest m sivasankar

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തുക. കാക്കനാട് ജില്ലാ ജയിലിലെത്തി ഉദ്യോഗസ്ഥർ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും.

ഇന്നലെയാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയിരുന്നു.

കള്ളപ്പണം വെളുപ്പിച്ച കേസിന് പുറമേ തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ കൂടി ശിവശങ്കറിന് പങ്കുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എം ശിവശങ്കർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. കസ്റ്റംസിന്റെ അപേക്ഷ കോടതി പരിഗണിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിവശങ്കറിനെ ജയിലിലെത്തി അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. തിരുവനന്തപുരം സ്വർണക്കളളക്കടത്തിന് നേതൃത്വം നൽകിയിരുന്നത് ശിവശങ്കർ ആണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Story Highlights customs, m sivasankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top