തെരഞ്ഞെടുപ്പ് ചട്ടലംഘനം; തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിന്റെ വാഹനം തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വികസന സുവനീര്‍ കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജില്ലാപഞ്ചായത്തില്‍ നിന്ന് വികസന സുവനീര്‍ തയാറാക്കി ഇലക്ഷന് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാഹനത്തില്‍ സുവനീര്‍ കൊണ്ടുപോയി വിതരണം ചെയ്യുന്നത് ചട്ടലംഘനമാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിലപാട്.
Read Also : കോട്ടയത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ ജി കെ സുരേഷ് കുമാര്‍ സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. ശേഷം സാധനങ്ങളും വാഹനവും പിടിച്ചെടുത്തു. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
Story Highlights – local body election, thiruvanthapuram, youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here