Advertisement

ഒടുവിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്

November 24, 2020
Google News 2 minutes Read

അമേരിക്കൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് തോൽവി സമ്മതിച്ചത്. അധികാര കൈമാറ്റ നടപടികൾ തുടങ്ങാൻ ട്രംപ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.

Read Also :ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് പിന്നാലെ വിവാഹമോചനത്തിന് മെലാനിയ; റിപ്പോർട്ട്

മിഷിഗണിലും ജോ ബൈഡൻ വിജയിച്ചുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപ് തോൽവി സമ്മതിച്ച് രംഗത്തെത്തിയത്. ജോ ബൈഡന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷവും തോൽവി സമ്മതിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച തോൽവി സമ്മതിച്ച് ട്രംപ് രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തുടർ നടപടികൾക്കായി ജോ ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു.

Story Highlights Donald trump, Joe biden, USA president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here